Top

ഹരിയാന മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലാ ക്യാംപസില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ത്ഥിയുൾപ്പെടെ നാല് പേർക്ക് വെടിയേറ്റു

ശനിയാഴ്ച വൈകീട്ട് ആണ് വെടിവെപ്പ് ഉണ്ടായത്.

3 Sep 2022 5:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിയാന മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലാ ക്യാംപസില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ത്ഥിയുൾപ്പെടെ നാല് പേർക്ക് വെടിയേറ്റു
X

ചണ്ഡി​ഗഢ്: ഹരിയാനയിലെ റോഹ്ത്​ഗിയിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലാ ക്യാംപസില്‍ വെടിവെപ്പ്. സംഭവത്തിൽ നാല് പേർക്ക് വെടിയേറ്റു. ഇതിൽ ഒരു എം‌ഡി‌യു വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ ഈ വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണെന്നാണ് പ്രാഥമിക വിവരം. കുൽദീപ്, ദേവ് കോളനിയിൽ താമസക്കാരനായ സുഷി, ദുബൽധാനിലെ താമസക്കാരനായ വിദ്യുത്, ഖേരി ആസ്ര സ്വദേശിയായ ഹരീഷ് എന്നിവർക്കാണ് വെടിയേറ്റത്.

എല്ലാവരുടേയും നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് ആണ് വെടിവെപ്പ് ഉണ്ടായത്. വെടിയേറ്റ കുൽദീപിന്റെ നില ഗുരുതരമാണ്. ഇയാൾക്ക് വായയുടെ അടുത്താണ് വെടിയേറ്റത്. ബാക്കിയുള്ള മൂന്ന് പേർക്ക് കൈയിലും വയറിലുമാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു.

കാറിലെത്തിയ സംഘമാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഫാക്കൽറ്റി ഡെവലപ്മെന്റ് സെന്റർ ഉദ്​ഘാടനം ചെയ്ത് ഹരിയാന ​ഗവർണർ ബന്ദാരു ദത്താത്രേയ ക്യാംപസിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

STORY HIGHLIGHTS: Four persons were shot on the campus of Maharshi Dayanand University

Next Story