Top

റിപുണ്‍ ബോറ കോണ്‍ഗ്രസ് വിടുന്നു?; തൃണമൂല്‍ പാളയത്തിലേക്കെന്ന് സൂചന

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി ദേശീയതലത്തിലേക്ക് ഉയര്‍ന്നുവാരാനാണ് തൃണമൂലിന്റെ നീക്കം

17 April 2022 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിപുണ്‍ ബോറ കോണ്‍ഗ്രസ് വിടുന്നു?; തൃണമൂല്‍ പാളയത്തിലേക്കെന്ന് സൂചന
X

ദിസ്‌പൂർ: അസം മന്ത്രിയും, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന റുപുണ്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ അദ്ദേഹം പാര്‍ട്ടിയുടെ പ്രാദേശിക ചുമതലകളില്‍ നിന്നും ഒഴിഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.കഴിഞ്ഞ രാജ്യസഭാ തെരഞ്ഞടുപ്പിലും റുപുണ്‍ ബോറയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇരുപാര്‍ട്ടികളും ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി ദേശീയതലത്തിലേക്ക് ഉയര്‍ന്നുവാരാനാണ് തൃണമൂലിന്റെ നീക്കം. പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയ തൃണമൂലിന്റെ ലക്ഷ്യം അസം, തൃപുര, മേഘാലയ എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ്. ഇതിന്റെ ആദ്യ പടിയായി അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് അടുത്ത ആഴ്ച തുറക്കും. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം സുഷ്മിത ദേവിന്റെ നേതൃത്വത്തില്‍ അസമിലെ സില്‍ച്ചാര്‍, കച്ചാര്‍ മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. റുപുണ്‍ ബോറ കൂടി തൃണമൂലിന്റെ ഭാഗമായാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന് ബദലാകുക എന്നാതാണ് തൃണമൂലിന്റെ പ്രഥമ ലക്ഷ്യം. നിരവധി കോണ്‍ഗ്രസ് നേതാക്കളെ ഇതിനോടകം തൃണമൂലില്‍ എത്തിക്കാനും സാധിച്ചിട്ടുണ്ട്. ഇതില്‍ അവസാനമായി എത്തിയത് മുന്‍ ലോക്‌സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുഷ്മിതയാണ്. കോണ്‍ഗ്രസിന്റെ യുവനിരയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.

STORY HIGHLIGHTS: Former state Congress president and Rajya Sabha member Ripun Bora may move to the Trinamool Congress

Next Story