Top

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ മുഖ്യമന്ത്രിയുടെ തന്ത്രം; നടപ്പിലാക്കിയത് ഇങ്ങനെ?

ബിജെപിയില്‍ ചേരുന്നതിനായി തനിക്ക് ഓഫറുകള്‍ വന്നിരുന്നെങ്കിലും ഇത് ആരാണെന്ന് വെളിപ്പെടുത്താന്‍ ഡി കോസ്റ്റ തയ്യാറല്ല.

16 Sep 2022 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ മുഖ്യമന്ത്രിയുടെ തന്ത്രം; നടപ്പിലാക്കിയത് ഇങ്ങനെ?
X

പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായി മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലെമാവോ. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നില്‍ തൃണമൂല്‍ നേതാവായ അലെമാവോയുടെ 'കളി'കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോഗ്യതയില്ലാതെ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ എട്ട് അംഗങ്ങള്‍ വേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ റോഡോള്‍ഫോ ഫെര്‍ണാണ്ടസിനേയും ആള്‍ട്ടോണ്‍ ഡി കോസ്റ്റയേയും നേരിട്ട് കണ്ട് അനുനയശ്രമം നടത്തുകയായിരുന്നു.

ഈ നീക്കത്തെക്കുറിച്ച് അറിവുള്ള രണ്ട് നേതാക്കള്‍ പ്രതികരിക്കുന്നത് ഇപ്രകാരമാണ്-' അയോഗ്യതയില്ലാതെ കൂറുമാറ്റം നടത്താന്‍ എട്ട് എംഎല്‍എമാരെ ആവശ്യമായ ഘട്ടത്തിലാണ് അലെമാവോയുടെ നിര്‍ണ്ണായക ഇടപെടല്‍. കോണ്‍ഗ്രസ് നിയമസഭാംഗമായ ഡികോസ്റ്റയേയും ഫെര്‍ണാണ്ടസിനേയും നേരില്‍ കണ്ട അലെമാവോ നിങ്ങളില്‍ ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിലവിലെ പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിക്കുകയായിരുന്നു.'

'ആദ്യം ഡികോസ്റ്റയെ സമീപിച്ച അലെമാവോ കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പിന്നീട് ഫെര്‍ണാണ്ടസിനെ സമീപിക്കുകയും ഡികോസ്റ്റ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ഇനി നിങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന തന്ത്രം പയറ്റി വിജയിക്കുകയായിരുന്നു.' പ്രവര്‍ത്തകന്‍ വിശദീകരിച്ചു.

ബിജെപിയില്‍ ചേരുന്നതിനായി തനിക്ക് ഓഫറുകള്‍ വന്നിരുന്നെങ്കിലും ഇത് ആരാണെന്ന് വെളിപ്പെടുത്താന്‍ ഡി കോസ്റ്റ തയ്യാറല്ല.

'പോകാന്‍ ആഗ്രഹിച്ചവര്‍ പോയി. പക്ഷെ ഞാന്‍ എന്റെ തത്വങ്ങളില്‍ ഉറച്ച് നിന്നു. അടിയുറച്ച രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്നവര്‍ പോലും പോകാന്‍ ഉത്സുകരായിരുന്നു' എന്നാണ് അലെമാവോ തന്നെ സമീപിച്ചോ എന്ന ചോദ്യത്തിന് ഡികോസ്റ്റ പറഞ്ഞത്. എന്നാല്‍ ഫെര്‍ണാണ്ടസ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു അലെമാവോ 2022 നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത്. അഞ്ച് വട്ടം എംഎല്‍എയും ഒരു തവണ എംപിയും 19 ദിവസത്തെ മുഖ്യമന്ത്രി പദവുമാണ് ഗോവന്‍ രാഷ്ട്രീയത്തിലെ അലെമാവോ. അര നൂറ്റാണ്ടിനിടെ അദ്ദേഹം 6 തവണ കൂറുമാറിയിട്ടുണ്ട്.

ഗോവയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 11 എംഎല്‍എമാരില്‍ 8 പേരായിരുന്നു കൂറുമാറി ബിജെപിയില്‍ എത്തിയത്. മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ എന്നിവരടക്കമായിരുന്നു ബിജെപി പക്ഷത്തെത്തിയത്. നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ദിഗംബര്‍ കാമത്തിനും മൈക്കല്‍ ലോബോക്കും പുറമേ ഭാര്യ ദെലീല ലോബോ, കേദാര്‍ നായിക്, റുഡോള്‍ഫോ ഫെര്‍ണാണ്ടസ്, മുന്‍ ഗോവ വൈദ്യുതി മന്ത്രി അലക്സോ സെക്വേര, രാജേഷ് ഫാല്‍ ദേശായി, സങ്കല്‍പ് അമോങ്കര്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ആഖജയ്‌ക്കൊപ്പം അണിചേര്‍ന്നത്.

Story Highlights: Alemao helped Congress rebels get required number to defect to BJP

Next Story