Top

ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു

83 വയസ്സായിരുന്നു

12 Feb 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബജാജ് ഗ്രൂപ്പ് മുൻ  ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു
X

ബജാജ് ഒട്ടോസിന്റെ മുൻ ചെയർമാനും ഇന്ത്യയിലെ മുതിർന്ന ബിസിനസ്സുകാരനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. പുനെയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അദ്ദേഹം ബജാജ് ഒട്ടോസിൽ നിന്ന് വിരമിച്ചത്. രാഹുൽ ബജാജിന്റെ ബന്ധുകൾ തന്നെയാണ് മരണ വിവരം പുറത്ത് വിട്ടത്.

ഹൃദയ സംബന്ധമായ രോഗങ്ങളും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ മാസം മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം. പരേതയായ രൂപ ബജാജായിരുന്നു ഭാര്യ. 1938 ജൂൺ പത്തിന് ജനിച്ച അദ്ദേഹം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി 40 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച അദ്ദേഹം 2006 മുതൽ 2010 വരെ രാജ്യസഭാ എം പിയായും പ്രവർത്തിച്ചിരുന്നു.

അമേരിക്കയിലെ ഹവാർഡ് യൂണിവേഴ്സിറ്റിിൽ നിന്ന് എം.ബി.എ ബിരുദം നേടിയ രാഹുൽ ബജാജ് കോൺഫേഡറെഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ചെയർമാനായി രണ്ട് തവണ പ്രവർത്തിച്ചു. മികവുറ്റ സേവനത്തിന് അംഗീകാരമായി 2017ൽ മുൻ പ്രസിഡന്റ് പ്രണബ് മുഖർജി സിഐഐ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.

Next Story