Top

'പഞ്ചാബിലേക്ക് കടക്കരുത്' ഛന്നിയുടെ വിവാദ പരാമർശത്തിനെതിരെ കേസ്

യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് മനീഷ് കുമാർ സിംഗ് ബിഹാറിലെ കദം കുവാൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകളെ സംസ്ഥാനത്തേക്ക് വരാൻ അനുവദിക്കാത്തതിനെ കുറിച്ച് പ്രകോപനപരമായ പരാമർശം നടത്തി എന്നാണ് പരാതി.

18 Feb 2022 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബിലേക്ക് കടക്കരുത് ഛന്നിയുടെ വിവാദ പരാമർശത്തിനെതിരെ കേസ്
X

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ സംസ്ഥാനത്തേക്ക് വരരുതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ പ്രസ്താവനയക്കെതിരെ കേസെടുത്തു. ബിജെപി യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് മനീഷ് കുമാർ സിംഗ് ബിഹാറിലെ കദം കുവാൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകളെ സംസ്ഥാനത്തേക്ക് വരാൻ അനുവദിക്കാത്തതിനെ കുറിച്ച് പ്രകോപനപരമായ പരാമർശം നടത്തി എന്നാണ് പരാതി.

ഓരോ പൗരനും എവിടെയും പോകാൻ ഭരണഘടനാപരമായ അവകാശമുണ്ട്, ബിഹാറിലെയും ഉത്തർപ്രദേശിലെയും ജനങ്ങളെയാണ് പഞ്ചാബ് മുഖ്യമന്ത്രി തന്റെ പ്രസ്താവനയിലൂടെ അപമാനിച്ചത്. ഛന്നി ഞങ്ങളോട് മാപ്പ് പറയുന്നതുവരെ പ്രതിഷേധിക്കുമെന്നും യുവമോ‌‍ർച്ച നേതാവ് മനീഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, തന്റെ പ്രസ്താവന തെറ്റായി വ്യാഖാനിക്കുകയാണെന്നാണ് ചരൺജിത്ത് സിംഗ് ഛന്നിയുടെ പ്രതികരണം. പഞ്ചാബിൽ വന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും അധ്വാനിക്കുകയും സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് അവരോട് സ്‌നേഹം മാത്രമാണുള്ളതെന്നും ഛന്നി വ്യക്തമാക്കി.

പഞ്ചാബിലേക്ക് വരരുതെന്ന ഛന്നിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് അയൽസംസ്ഥാനങ്ങൾ നേരത്തെ തന്നെ രം ഗത്തെത്തിയിരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ ചരൺജിത്ത് സിംഗ് ഛന്നി നടത്തിയ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. പഞ്ചാബിന് വേണ്ടി ബീഹാറിലെ ജനങ്ങൾ നൽകിയ സംഭാവനകളെക്കുറിച്ച് ഛന്നിക്ക് അറിയില്ലെന്നും നിതീഷ് കുമാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ യുപിയിലെ ജനങ്ങളെ ഛന്നി അപമാനിച്ചപ്പോൾ അതുകേട്ട് പ്രിയങ്ക ഗാന്ധി ചിരിക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി അനുരാ ഗ് ഠാക്കൂറും എതിർപ്പറിയിച്ചിരുന്നു.

Story Highlights : police fir registerd against punjab cm charanjit singh channi

Next Story