Top

സാമ്പത്തികസംവരണം; പരിഗണനാവിഷയങ്ങൾ തയ്യാറാക്കി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിക്കുക

9 Sep 2022 11:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്പത്തികസംവരണം; പരിഗണനാവിഷയങ്ങൾ തയ്യാറാക്കി സുപ്രീംകോടതി
X

ന്യൂഡല്‍ഹി: മുന്നാക്കവിഭാങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭാസത്തിലും പത്തുശതമാനം സംവരണം നല്‍ക്കാനുള്ള കേന്ദ്രതീരുമാനം പരിശോധിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മൂന്ന് മുഖ്യ പരിഗണനാ വിഷയങ്ങള്‍ തയ്യറാക്കി. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ തയ്യാറാക്കിയ മൂന്ന് നിയമപ്രശ്‌നങ്ങള്‍ ബെഞ്ച് അംഗീകരിച്ചു. ഈ മാസം 13 മുതല്‍ കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിക്കുക.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണമുള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നുണ്ടോ എന്നതാണ് ആദ്യവിഷയം. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകള്‍ സംവരണത്തിനായി സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുമോ എന്നതാണ് രണ്ടാമത്തെ വിഷയം. ഒബിസി, എസ് സി, എസ്ടി, തുടങ്ങിയവരെ സാമ്പത്തികസംവരണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകവഴി 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുമോ എന്നത് മൂന്നാമത്തെ വിഷയമാണ്.

Story Highlight:financial reservation; Supreme Court has prepared issues for consideration

Next Story