Top

'മിസ് യൂണിവേഴ്‌സ് ആകുന്നതിന് മുന്നേ ചാന്‍സ് കൊടുത്തത് ഞാനാണ്'; ഹര്‍നാസ് സന്ധുവിനെതിരെ കേസ് കൊടുത്ത് നിര്‍മ്മാതാവ്  

ഉപാസന സിങ് നിര്‍മ്മിച്ച 'ബായ് ജി കുട്ടാങ്കെ' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഹര്‍നാസ് സന്ധുവായായിരുന്നു.

5 Aug 2022 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിസ് യൂണിവേഴ്‌സ് ആകുന്നതിന് മുന്നേ ചാന്‍സ് കൊടുത്തത് ഞാനാണ്; ഹര്‍നാസ് സന്ധുവിനെതിരെ കേസ് കൊടുത്ത് നിര്‍മ്മാതാവ്    
X

ചണ്ഡീഗഢ്: പ്രമോഷനുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ നിയമ നടപടിയുമായി പഞ്ചാബി സിനിമാ നിര്‍മ്മാതാവ്. പ്രൊഡ്യൂസര്‍ ഉപാസന സിങ് ആണ് ചണ്ഡീഗഢ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. ഉപാസന സിങ് നിര്‍മ്മിച്ച 'ബായ് ജി കുട്ടാങ്കെ' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഹര്‍നാസ് സന്ധുവായായിരുന്നു.

ഹര്‍നാസ് 2021ല്‍ ലോക സുന്ദരിയാകുന്നതിന് മുന്നേ താന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് പറഞ്ഞു. 'ബായ് ജി കുട്ടാങ്കെ' എന്ന ചിത്രത്തില്‍ ഹര്‍നാസിന് അവസരം നല്‍കിയത് ഞാനാണ്. 'യാരാ ദിയാന്‍ പൂ ബരാന്‍' എന്ന എന്റെ ചിത്രത്തിലും ഹര്‍നാസ് ആയിരുന്നു നായിക,' പരാതി നല്‍കിയ ശേഷം കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കാണവേയാണ് ഉപാസന സിങ്ങിന്റെ പ്രതികരണം.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ സന്തോഷ് എന്റര്‍ട്ടേയിന്‍മെന്റ് സ്റ്റുഡിയോയുമായി ഒപ്പിട്ട കരാര്‍ പ്രകാരം ഹര്‍നാസ് ചിത്രത്തിന്റെ പ്രചരണത്തിന് വരേണ്ടതാണ്, എന്നാല്‍ ഹര്‍നാസ് പ്രമോഷന് വരാനുള്ള തീയ്യതി പറയാന്‍ പോലും കൂട്ടാക്കുന്നില്ലായെന്നും ഉപാസന സിങ് വിമര്‍ശിച്ചു. 'ഇത് ഒരു ചെറിയ ചിത്രമല്ല, ഇതിനായി വലിയ തുകയാണ് ചിലവാക്കിയിരിക്കുന്നത്. മെയ് 27 മുതല്‍ ആഗസ്റ്റ് 19 വരെ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടതായി വന്നു' ഉപാസന സിങ് പരാതിപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലാണ് ഹര്‍നാസ് സന്ധു മിസ്സ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത്. 1994ല്‍ സുഷ്മിത സെനും, 2000ത്തില്‍ ലാറ ദത്തയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയിട്ടുള്ളത്. ഹര്‍നാസിന്റെ ആദ്യ ചിത്രമാണ് 'യാരാ ദിയാന്‍ പൂന്‍ ബരാന്‍'. ഉപാസന തന്നെ നിര്‍മ്മിച്ച 'ബായ് ജി കൂട്ടാങ്കെ' ഉടന്‍ പുറത്തിറങ്ങും. സമീപ് കാങ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് ഖാറൗഡ്, ഗുര്‍പ്രീത ഗുഖിയും അഭിനയിച്ചിട്ടുണ്ട്. 'ബായ് ജി കുട്ടാങ്കെ'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസായ്. നിര്‍മ്മാതാവിന്റെ പരാതിയുമായ ബന്ധപ്പെട്ട വിവാദത്തില്‍ ഹര്‍നാസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.

Story Highlights : Film Producer filed a case against Harnaz Sandhu


Next Story