Top

'വളം വില്‍പ്പന കേന്ദ്രങ്ങള്‍ കൃഷി സമൃദ്ധ കേന്ദ്രങ്ങളാകും'; കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം വണ്‍ സ്‌റ്റോപ്പ് ഷോപ്പ്

വില്ലേജ്, ബ്ലോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പിഎംകെഎസ്‌കെ ഒരുക്കുക

14 Sep 2022 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളം വില്‍പ്പന കേന്ദ്രങ്ങള്‍ കൃഷി സമൃദ്ധ കേന്ദ്രങ്ങളാകും; കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം വണ്‍ സ്‌റ്റോപ്പ് ഷോപ്പ്
X

കൊച്ചി: കൃഷി സമൃദ്ധ കേന്ദ്രങ്ങളാകാനൊരുങ്ങി വളം വില്‍പ്പന കേന്ദ്രങ്ങള്‍. വളങ്ങളുടേയും കീടനാശിനികളുടേയും വില്‍പ്പനാകേന്ദ്രം മാത്രമായിരുന്ന സ്ഥാപനങ്ങള്‍ നവീകരിച്ച് കൃഷി സമൃദ്ധ കേന്ദ്രങ്ങളാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ പൊതുസേവനകേന്ദ്രം, മണ്ണ് പരിശോധനാകേന്ദ്രം എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്ത് മൊത്തം 3,30,499 പ്രധാനമന്ത്രി കൃഷി സമൃദ്ധ കേന്ദ്രങ്ങളാക്കാനാണ് (പിഎംകെഎസ്‌കെ) സര്‍ക്കാരിന്റെ ഉദ്ദ്യേശം. ഇതിനായി ഒക്ടോബര്‍ രണ്ടിനകം 864 ജില്ലാതല കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വില്ലേജ്, ബ്ലോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പിഎംകെഎസ്‌കെ ഒരുക്കുക. ഇതില്‍ ബ്ലോക്ക് തലം മുതല്‍ സ്മാര്‍ട്ട് ടിവി, മണ്ണ് പരിശോധന തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കും. വളങ്ങള്‍, വിത്തുകള്‍ കീഡനാശിനികള്‍ എന്നിവയോടൊപ്പം തന്നെ കൃഷിക്ക് ആവശ്യമായ മറ്റ് സാമഗ്രികളും ഒരിടത്തു തന്നെ ലഭ്യമാവുന്ന വണ്‍ സ്‌റ്റോപ്പ് ഷോപ്പാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

STORY HIGHLIGHTS: 'Fertilizer sales centers will become agricultural prosperity centers'; One stop shop is the goal of central government

Next Story