Top

യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ത്ഥി അറസ്റ്റില്‍

മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.

11 July 2022 3:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ത്ഥി അറസ്റ്റില്‍
X

തല്‍ഗ്രാം: ആക്ഷേപകരമായ ഫോട്ടോ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇന്റര്‍ വിദ്യാര്‍ത്ഥിയായ ആശിഷ് യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥിക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവര്‍ തല്‍ഗ്രാം പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു.

Story highlights: Facebook post against Yogi Adityanath; Student arrested

Next Story