Top

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നാഷണല്‍ ഹെറാള്‍ഡ് ഓഫീസിന് പൂട്ടിട്ട് ഇ ഡി

3 Aug 2022 12:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നാഷണല്‍ ഹെറാള്‍ഡ് ഓഫീസിന് പൂട്ടിട്ട് ഇ ഡി
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ ഡി സീല്‍ ചെയ്തു. എന്‍ഫോഴ്‌സമെന്റ് അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനം തുറക്കരുതെന്നും നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധി എംപിയെയും ചോദ്യം ചെയ്യുന്നതിനിടയിലാണ് നടപടി. ഡല്‍ഹിയിലെ ഓഫീസ് സീല്‍ ചെയ്യുന്നതിന് മുമ്പ് മുംബൈ, കൊല്‍ക്കത്ത ലഖ്‌നൗ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 12 ഇടത്തായിരുന്നു ഇ ഡി റെയ്ഡ്.

നാഷണൽ ഹെറാൽഡ് പത്രം അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇ‍ഡിയുടെ കണ്ടെത്തൽ. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോ​ഗിക്കുകയാണെന്നും കോൺ​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു.

ഈ കേസിൽ സോണിയാ ​ഗാന്ധിയെ ഇതുവരെ 12 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. രാഹുൽ ​ഗാന്ധിയോടും സോണിയാ ​ഗാന്ധിയോടും നൂറിലധികം ചോദ്യങ്ങളാണ് ഇഡി ഉദ്യോ​ഗസ്ഥർ ചോദിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുലിനോട് ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെയാണ് സോണിയയോടും ചോദിച്ചതെന്നാണ് വിവരം.

STORY HIGHLIGHTS: Enforcement Directorate sealed National Herald Office in Delhi

Next Story