Top

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ അടക്കം അഞ്ച് എംപിമാര്‍ക്ക് എഐസിസി വോട്ടര്‍ പട്ടിക നല്‍കും

എംപിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് നടപടി

10 Sep 2022 5:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ അടക്കം അഞ്ച് എംപിമാര്‍ക്ക് എഐസിസി വോട്ടര്‍ പട്ടിക നല്‍കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശശി തരൂര്‍ അടക്കമുള്ള അഞ്ച് എംപിമാര്‍ക്ക് എഐസിസി കൈമാറും. എംപിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് നടപടി. മറുപടി തൃപ്തികരമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്. വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗങ്ങളായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബര്‍ദോലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍ക്കാണ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അര്‍ഹതയുള്ളതെന്നും വോട്ട് ചെയ്യാന്‍ അര്‍ഹതയെന്നും പരിശോധിക്കാന്‍ ഈ ലിസ്റ്റ് പുറത്തുവിടണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. എല്ലാ 28 പിസിസികളിലേക്കും 9 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഇലക്‌ട്രേറ്റര്‍മാരും സ്ഥാനാര്‍ത്ഥികളും പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അനാവശ്യമായ സ്വേച്ഛാധിപത്യം നീക്കം ചെയ്യുമെന്നും എംപിമാര്‍ കത്തില്‍ പറഞ്ഞിരുന്നു.

Story highlights: Election of Congress President; AICC will give voter list to five MPs including Shashi Tharoor

Next Story