Top

വധഭീഷണി; ഏക്‌നാഥ് ഷിന്‍ഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചു

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിക്ക് വധഭീഷണി കത്ത് ലഭിച്ചത്

2 Oct 2022 4:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധഭീഷണി; ഏക്‌നാഥ് ഷിന്‍ഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചു
X

മുംബൈ: വധഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടെയും മുംബൈയിലെ ഔദ്യോഗിക വസതിയുടെയും സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഷിന്‍ഡെ പ്രതികരിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിക്ക് വധഭീഷണി കത്ത് ലഭിച്ചത്. ചാവേറാക്രമണത്തില്‍ കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെയാണ് ഷിന്‍ഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തെ ഇസഡ് കാറ്റഗറി സുരക്ഷയാണ് ഷിന്‍ഡെയ്ക്കുണ്ടായിരുന്നത്.

'തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. ഇത്തരം കാര്യങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ല. ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തനിക്ക് അവരെ പരിപൂര്‍ണ വിശ്വാസമുണ്ട്. വധശ്രമത്തിനെത്തുന്നവര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ല', ഷിന്‍ഡെ പറഞ്ഞു.

Story highlights: Eknath Shinde's security has beefed up due to threat

Next Story