ഇ ബൈക്ക് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം
രാത്രി ചാർജ്ജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
26 March 2022 1:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തമിഴ്നാട്: ഇ ബൈക്ക് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ദുരൈവർമ(49), മകൾ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അപകടം.
പുതുതായി വാങ്ങിച്ച ബൈക്ക് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. രാത്രി ചാർജ്ജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചതെന്നാണ് വിവരം. വീട്ടിൽ നിന്ന് തീ കണ്ട നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇ ബൈക്കിൽ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന ബൈക്കിലേക്കും പടർന്നതിനാൽ നാട്ടുകാർക്ക് തീ അണക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീട്ടിൽ ദുരൈവർമയും രണ്ടു മക്കളുമാണ് താമസം. മകൻ ഭക്ഷണം കഴിച്ചതിന് ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ദുരൈവർമയുടെ ഭാര്യ 2013ൽ മരിച്ചത്.
STORY HIGHLIGHTS: e bike exploded while charging two death