Top

'എങ്ങോട്ടും വിടില്ല'; ആര്യനൊപ്പം വൈറല്‍ സെല്‍ഫിയെടുത്ത 'വ്യാജ എന്‍സിബി' ഉദ്യോഗസ്ഥനെതിരെ ലുക്കൗട്ട് നോട്ടീസ്

14 Oct 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എങ്ങോട്ടും വിടില്ല; ആര്യനൊപ്പം വൈറല്‍ സെല്‍ഫിയെടുത്ത വ്യാജ എന്‍സിബി ഉദ്യോഗസ്ഥനെതിരെ ലുക്കൗട്ട് നോട്ടീസ്
X

മയക്കുരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടൊപ്പം നാര്‍ക്കോട്ടിക്ക് കട്രോള്‍ ബ്യൂറോ ഓഫീസില്‍ നിന്ന് സെല്‍ഫിയെടുത്ത വ്യക്തിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കിരണ്‍ ഗോസാവി എന്നയാള്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഫോട്ടോ വൈറലായത്. ആര്യനൊപ്പം സെല്‍ഫി എടുത്ത എന്‍സിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്. ഗോസാവി എന്‍സിബി ഉദ്രോഗസ്ഥനല്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോസാവി എങ്ങനെ എന്‍സിബി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്. സെല്‍ഫി വൈറലാവുകയും വിവാദം കൊടുമ്പിരി കൊള്ളുകയും ചെയ്തതിന് പിന്നാലെയാണ് പൂനെ സിറ്റി പൊലീസ് കിരണ്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ രണ്ടിന് ക്രൂയിസ് ഷിപ്പില്‍ നടന്ന റെയ്ഡില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാകുന്ന സംഭവത്തില്‍ ഗോസാവി ദൃക്സാക്ഷിയാണ്. 2018ല്‍ ഫറാഖന്ന പൊലീസ് സ്റ്റേഷനില്‍ ഗോസാവിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ തുടര്‍നടപടി സ്വീകരിക്കുന്നത്. ഗോസാവി രാജ്യം വിടുന്നത് തടയാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാബ് ഗുപ്ത വ്യക്തമാക്കി.

എന്നാല്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ ബിജെപിയും അഖാഡി സഖ്യവും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. ഗോസാവി എന്‍സിബി ഓഫീസില്‍ എത്തിച്ചേര്‍ന്നത് സംബന്ധിച്ച് നേരത്തെ എന്‍സിപി നേതാവും സംസ്ഥാന മന്ത്രിയുമായ നവാബ് മാലിക്ക് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Popular Stories

    Next Story