മുഖ്യമന്ത്രി പദവി: ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിയമസഭാകക്ഷി യോഗം ആരംഭിച്ചു
പിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഭാ സിംഗിന് അനുകൂലികള്‍ മുദ്രാവാക്യം വിളികള്‍ നടത്തി രംഗത്തെത്തിയിരുന്നു.
9 Dec 2022 2:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷിംല: മുഖ്യമന്ത്രി പദവിയുടെ പേരില്‍ ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. മൂന്നു മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷിയോഗം അല്‍പ്പം മുന്‍പ് ആരംഭിച്ചു. 39 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്ന് സുഖ് വിന്ദര്‍ സിംഗ് സുഖു പറഞ്ഞു. മുഖ്യമന്ത്രി പദവിയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കേന്ദ്രനിരീക്ഷകന് രാജീവ് ശുക്ല പറഞ്ഞു. ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. കക്ഷിയോഗത്തില്‍ വോട്ടെടുപ്പുണ്ടാകില്ലെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പദവിക്കായി സുഖ് വിന്ദറും പ്രതിഭാ സിംഗും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 21 എംഎല്‍എമാരുടെ പിന്തുണ സുഖ് വിന്ദര്‍ സിംഗിനും പ്രതിഭാ സിംഗിനൊപ്പം 15 എംഎല്‍എമാരുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഭാ സിംഗിന് അനുകൂലികള്‍ മുദ്രാവാക്യം വിളികള്‍ നടത്തി രംഗത്തെത്തിയിരുന്നു.
- TAGS:
- Himachal Pradesh
- Congress