Top

മഹാത്മാ​ഗാന്ധിയാണ് രാഷ്ട്രപിതാവെന്ന് കരുതുന്നില്ലെന്ന് സവർക്കറുടെ കൊച്ചുമകൻ

13 Oct 2021 2:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാത്മാ​ഗാന്ധിയാണ് രാഷ്ട്രപിതാവെന്ന് കരുതുന്നില്ലെന്ന് സവർക്കറുടെ കൊച്ചുമകൻ
X

​മഹാത്മാ ​ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് കരുതുന്നില്ലെന്ന് വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ. ​കേന്ദ്ര പ്രതിരോധ മന്ത്രി ​രാജ്നാഥ് സിം​ഗിന്റെ ​ഗാന്ധിയെയും സവർക്കറെയും കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് സവർക്കറുടെ കൊച്ചുമകന്റെ പ്രതികരണം.

​ഗാന്ധിയാണ് രാഷ്ട്രപിതാവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ഒരു പിതാവ് മാത്രമുണ്ടായിരിക്കാൻ പറ്റില്ല. വിസ്മരിക്കപ്പെടുന്ന ആയിരക്കണക്കിന് പേരുണ്ട്, രഞ്ജിത്ത് സവർക്കർ ന്യൂസ് ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. 1920 മാർച്ചിൽ യം​ഗ് ഇന്ത്യ എന്ന ലേഖനത്തിൽ സവർക്കർ മാപ്പപേക്ഷ നൽകിയതിനെ ​ഗാന്ധിജി പിന്തുണച്ചതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച സവർക്കറെയും ​ഗാന്ധിയെയും കുറിച്ച രാജ്നാഥ് സിം​ഗ് നടത്തിയ പരാമർശമാണ് വിവാദത്തിലായത്. മഹാത്മാ ​ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയതെന്നായിരുന്നു രാജ്നാഥ് സിം​ഗിന്റെ പരാമർശം.

'വീർ സവർക്കർ ദ മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം. സവർക്കറെ പറ്റി നിരന്തരം നുണകൾ പ്രചരിക്കുകയാണ്. ജയിൽ മോചിതനാവാൻ വേണ്ടി നിരന്തരം മാപ്പപേക്ഷിച്ച് കത്തെഴുതിയെന്ന്. പക്ഷെ മാപ്പപേക്ഷിച്ച് കത്ത് നൽകാൻ മഹാത്മാ​ഗാന്ധിയാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്, രാജ്നാഥ് സിം​​ഗ് പറഞ്ഞു. പരാമർശത്തിനു പിന്നാലെ പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Popular Stories

    Next Story