Top

'മോദി വളരെ നല്ല മനുഷ്യന്‍, ഫ്രണ്ട്'; മികച്ച ഭരണാധികാരിയെന്നും ട്രംപ്

8 Sep 2022 4:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദി വളരെ നല്ല മനുഷ്യന്‍, ഫ്രണ്ട്; മികച്ച ഭരണാധികാരിയെന്നും ട്രംപ്
X

ന്യൂ ജേഴ്‌സി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്ന ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ബരാക്ക് ഒബാമ, ജോ ബെെഡന്‍ എന്നിവരെക്കാളും സൗഹൃദം തനിക്കാണെന്നും അവകാശപ്പെട്ടു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'പ്രധാനമന്ത്രി എന്ന നിലയില്‍ രീതിയില്‍ മോദിയുടെ പ്രവര്‍ത്തനം മികച്ചതാണ്. അദ്ദേഹത്തോട് അടുത്ത ബന്ധമുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം.' ട്രംപ് പറഞ്ഞു.

2024ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകളും ട്രംപ് നല്‍കി. താന്‍ മത്സരിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം എന്ന് ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അധികം വൈകാതെ എടുക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക ഘടന ദുര്‍ബലമായെന്നും താന്‍ ഭരണത്തിലെത്തിയാല്‍ പഴയ രീതിയിലേക്ക് എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

STORY HIGHLIGHTS: Donald Trump about Prime Minister Narendra Modi

Next Story