വിശപ്പു മാറ്റാന്‍ 187 നാണയത്തുട്ടുകള്‍ വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര കിലോഗ്രാം നാണയങ്ങള്‍
ഇയാള്‍ എപ്പോഴും വിശപ്പു തോന്നുന്ന 'പിക' എന്ന അസുഖം ബാധിച്ചയാളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
28 Nov 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങള്‍. റായ്ച്ചൂര്‍ ജില്ലയിലെ ലിംഗസുഗൂര്‍ സ്വദേശിയായ ധ്യാമപ്പയുടെ ആമാശയത്തില്‍ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയത്തുട്ടുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഒന്നു മുതല്‍ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഏഴു മാസം കൊണ്ട് ഇയാള്‍ വിഴുങ്ങിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധ്യാമപ്പയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുത്തു.
ഇയാള്‍ എപ്പോഴും വിശപ്പു തോന്നുന്ന 'പിക' എന്ന അസുഖം ബാധിച്ചയാളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈശ്വര്‍ കല്‍ബുര്‍ഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ഡെ, അര്‍ച്ചന എന്നിവരടങ്ങിയ ഡോക്ടര്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Story highlights: Doctors remove 187 coins from man's stomach