Top

സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സുബ്ബുലക്ഷ്മി ജഗദീശന്‍; 'ഏറെക്കാലത്തെ ആഗ്രഹമായിരുന്നു'

20 Sep 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സുബ്ബുലക്ഷ്മി ജഗദീശന്‍; ഏറെക്കാലത്തെ ആഗ്രഹമായിരുന്നു
X

ചെന്നൈ: ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീശന്‍ പദവിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണം എന്ന തന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് അദ്ദേഹം നടപ്പാക്കുന്ന നല്ല കാര്യങ്ങളില്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. അക്കാര്യത്തില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് തന്റെ രാജികത്തില്‍ സുബ്ബുലക്ഷ്മി പറഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണം എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്. അതിനാല്‍ ആഗസ്ത് 29ന് പാര്‍ട്ടി പദവിയില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് താന്‍ നല്‍കിയെന്നും സുബ്ബുലക്ഷ്മി പറഞ്ഞു.

2004 മുതല്‍ 2009വരെ കേന്ദ്രത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സുബ്ബുലക്ഷ്മി സജീവമല്ലായിരുന്നു. 2021 കതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Story Highlights: DMK Deputy General Secretary Subbulakshmi Jagadeesan resigned from her post

Next Story