Top

ഡിജെ അസെക്സ് താമസ സ്ഥലത്ത് മരിച്ച നിലയിൽ

കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം

19 March 2023 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിജെ അസെക്സ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
X

ഒഡീഷ: പ്രമുഖ ഡിജെ അസെക്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. അക്ഷയ് കുമാർ എന്നാണ് യഥാർഥ പേര്.

പ്രാധമിക അന്വേഷണം നടന്നുവരികയാണ്. മരണ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് കനത്ത ഇടിമിന്നൽ അനുഭവപ്പെട്ടെന്നും അസെക്സ് കിടപ്പുമുറിയിൽ ആയിരുന്നുവെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ക്യാപ്പിറ്റൽ ഹോസ്പിറ്റൽ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

അതേസമയം, അസെക്‌സിന്റെ കുടുംബാംഗങ്ങൾ മരണം കൊലപാതകമാണെന്ന് ആരോപിച്ചിട്ടുണ്ട്. കാമുകിയും അവരുടെ സുഹൃത്തുമാണ് മരണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരെന്നാണ് ആരോപണം. അക്ഷയ്‌യുടെ മരണത്തിന് പിന്നിൽ 'ബ്ലാക്ക്‌മെയിലിംഗ്' ആണെന്ന് കുടുംബം സംശയിക്കുന്നു.

Story Highlights: DJ Azex found dead at home

Next Story