Top

സഹോദരിക്ക് കുഞ്ഞ് പിറന്നു; വിലയേറിയ സന്തോഷം പങ്കിടൽ, മോദിക്ക് ട്രോളെന്ന് ചിലർ

ഭിന്നശേഷിക്കാരി കൂടിയായ തന്റെ സഹോദരിക്ക് പെൺകുഞ്ഞ് പിറന്നെന്നും സൗജന്യമായി പെട്രോൾ നൽകണമെന്നും ദീപക് ജീവനക്കാർക്ക് നിർദേശം നൽകി.

15 Oct 2021 12:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹോദരിക്ക് കുഞ്ഞ് പിറന്നു; വിലയേറിയ സന്തോഷം പങ്കിടൽ, മോദിക്ക് ട്രോളെന്ന് ചിലർ
X

പൊള്ളുന്ന വിലയെന്ന് പ്രാദേശികമായി നാം ഉപയോ​ഗിക്കുന്ന പ്രയോ​ഗം ശരിവെച്ച് മുന്നേറുകയാണ് രാജ്യത്തെ ഇന്ധന വില. പ്രതിഷേധങ്ങൾ കനത്തിട്ടും കേന്ദ്ര സർക്കാർ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഇതിനിടെ മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിൽ രസകരമായ ഒരു ആഘോഷം നടന്നു. സഹോദരിക്ക് കുട്ടി പിറന്നപ്പോൾ സന്തോഷം ആഘോഷിക്കാൻ സൗജന്യ പെട്രോൾ വിതരണം നടത്തി യുവാവ് വൈറലായി. രാജ്യത്തെ ഇപ്പോൾ ഏറ്റവും അമൂല്യ വസ്തുവാണ് യുവാവ് സൗജന്യമായി നൽകിയതെന്നാണ് ചിലരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഘോവുമായി ബന്ധിപ്പിച്ച് ട്രോളുണ്ടാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സഹോദരിക്ക് കുഞ്ഞ് പിറന്നത് പെട്രോൾ പമ്പ് ഉടമയായ ദീപക് സിനാനിക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഭിന്നശേഷിക്കാരി കൂടിയായ തന്റെ സഹോദരിക്ക് പെൺകുഞ്ഞ് പിറന്നെന്നും സൗജന്യമായി പെട്രോൾ നൽകണമെന്നും ദീപക് ജീവനക്കാർക്ക് നിർദേശം നൽകി. പണമടച്ച് പെട്രോൾ അടിക്കുന്നവർക്ക് അധിക ഇന്ധനം നൽകണമെന്നായിരുന്നു നിർദേശം. 100 രൂപയ്ക്ക് പെട്രോൾ അടിക്കുന്നവർക്ക് അ‍ഞ്ച് ശതമാനം കൂടുതൽ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോൾ അടിക്കുന്നവർക്ക് 10 ശതമാനം അധിക പെട്രോളും, അതിൽ കൂടുതൽ രൂപയ്ക്ക് അടിക്കുന്നവർക്ക് 15 ശതമാനവും സൗജന്യമായി നൽകി.

സൗജന്യ ഓഫർ അറിഞ്ഞയുടൻ സമീപ പ്രദേശങ്ങളിൽ നിന്ന് പമ്പിലേക്ക് വാഹനവുമായി നിരവധി പേരെത്തി. ഓഫർ തിരക്കുണ്ടാക്കിയതോടെ ആളുകളെ നിയന്ത്രിക്കാൻ പോലും ജീവനക്കാർ പണിപ്പെട്ടു. എന്തായാലും വ്യത്യസ്ഥമായ ആഘോഷം നാട്ടുകാരും ആഘോഷമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയും സംഭവം ആഘോഷിക്കുകയാണ്.

Next Story

Popular Stories