Top

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്, അറസ്റ്റിൽ

കാർ ഉടമകളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

19 March 2023 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്, അറസ്റ്റിൽ
X

നോയ്ഡ: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായ യുവാവ് 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ചു. രാംരാജ് എന്നയാളാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ചത്. നോയ്ഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു രാംരാജ്. മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

കാർ ഉടമകളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തു‌ടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ജോലിയിലെ അതൃപ്തികാരണം ഇയാളെ പിരിച്ചുവിടുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിന്റെ വൈരാ​ഗ്യത്തിൽ ബുധനാഴ്ച സൊസൈറ്റിയിലെത്തി 12 കാറുകൾ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നുവെന്നും എസ്എച്ച്ഒ അറിയിച്ചു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിലൂടെ രാംരാജ് ആണ് സംഭവത്തിന് പിന്നിലെന്ന് മനസിലായി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയെങ്കിലും സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാർ കണ്ടെത്തുകയും പിടികൂടി തിരികെ സൊസൈറ്റിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് മറ്റൊരാൾ ആസിഡ് നൽകി കാറുകൾ നശിപ്പിക്കാൻ പറഞ്ഞെന്നാണ് രാംരാജ് പൊലീസിനോട് പറഞ്ഞത്.

STORY HIGHLIGHTS: dismissed from work as a revenge youth destroyed vehicles

Next Story