Top

'കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതികളേയും വെറുതേ വിടുമോ'; പേരറിവാളനെ വെറുതേ വിട്ടതില്‍ പ്രതികരണവുമായി ഇരയായവരുടെ കുടുംബം

സ്‌ഫോടനത്തില്‍ മരിച്ച കോണ്‍ഗ്രസുകാരും പോലീസുകാരുമുള്‍പ്പെട്ട 15 പേരുടെ കുടുംബങ്ങളും പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ വിട്ടയക്കുന്ന കോടതി ഉത്തരവിനെ എതിര്‍ത്തിരുന്നു.

18 May 2022 11:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതികളേയും വെറുതേ വിടുമോ; പേരറിവാളനെ വെറുതേ വിട്ടതില്‍ പ്രതികരണവുമായി ഇരയായവരുടെ കുടുംബം
X

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി പേരറിവാളനെ മോചിപ്പിച്ചതില്‍ പ്രതിഷേധവുമായി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും. 'ഈ ആറ് പ്രതികളെയും വിട്ടയച്ചാല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളെയും വിട്ടയക്കുമോ? എല്ലാവരെയും വെറുതെ വിടാന്‍ കഴിയുമ്പോള്‍ എന്തിനാണ് അവരെ മാത്രം ജയിലില്‍ നിര്‍ത്തുന്നതെന്ന് റിട്ടയേര്‍ഡ് പോലീസ് ഓഫീസറായ അനസൂയ ഏണസ്റ്റ് ചോദിച്ചു. ഇവര്‍ സ്‌ഫോടനം നടക്കുമ്പോള്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച കോണ്‍ഗ്രസുകാരും പോലീസുകാരുമുള്‍പ്പെട്ട 15 പേരുടെ കുടുംബങ്ങളും പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ വിട്ടയക്കുന്ന കോടതി ഉത്തരവിനെ എതിര്‍ത്തിരുന്നു.

സ്‌ഫോടനത്തില്‍ അനസൂയ ഏണസ്റ്റിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും രണ്ട് വിരലുകള്‍ നഷ്ട്ടപ്പെടുകയും ചെയ്യ്തു. ഇന്നും തന്റെ പരിക്കുകള്‍ കാരണം വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നെന്നും അവര്‍ പറഞ്ഞു.


ചെന്നൈയിലെ ഒരു മൊബൈല്‍ ആക്‌സസറീസ് ഔട്ട്‌ലെറ്റിന്റെ ഉടമ അബാസിന് തന്റെ അമ്മയെ നഷ്ട്ടപ്പെട്ടത് പത്താം വയസ്സിലായിരുന്നു. 'രാജീവ് ഗാന്ധി പ്രസംഗിക്കാന്‍ പോകുന്ന പൊതുയോഗത്തിന് പങ്കെടുക്കാന്‍ പോയ അമ്മ മടങ്ങിയെത്തിയത് ഒരു പ്ലാസ്റ്റിക് ബാഗിലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ക്ക് അമ്മയെ തിരിട്ടുകിട്ടിയത്. അതുപോലെ തന്നെ നിരവധി കുട്ടികളാണ് മാതാപിതാക്കളെ നഷ്ട്ടപ്പെട്ടതിന് ശേഷം തെരുവിലേക്കിറങ്ങിയത്. ഞങ്ങളുടെ വേദനകള്‍ ആര്‍ക്കും ഒരു പ്രശ്‌നമല്ലെ? 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു എന്നതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികള്‍ക്ക് സ്വതന്ത്രരായി നടക്കാന്‍ കഴിയുന്നതില്‍ ദുഃഖമുണ്ട്. മറ്റ് ആറ് പേരെയും കൂടി മോചിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതാണോ നീതി?' അബാസ് ചോദിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, 162 എന്നീ വകുപ്പുകള്‍ പ്രകാരം രാജീവ് ഗാന്ധി വധക്കേസില്‍ എജി പേരറിവാളന്റെ ജീവപര്യന്തം തടവ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്തിറക്കിയ വിധിയില്‍ നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്.

പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. 1991 ജൂണ്‍ 11ന് പെരിയാര്‍ ചെന്നൈയിലെ തിഡലില്‍വച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനായി കൊലയാളികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ക്കായി ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികള്‍ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. അന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.

എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനായി വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തെത്തിയിരുന്നു.

STORY HIGHLIGHTS: 'Did we not suffer': Ask families of Rajiv Gandhi assassination victims

Next Story