Top

'0 വികസനം, 0 സാമ്പത്തിക വളര്‍ച്ച, 7 വര്‍ഷത്തെ സാമ്പത്തിക പിടിപ്പുകേട്'; മോദിയെ 'ബോണ്ടാക്കി' ഡെറിക് ഒബ്രിയാന്‍

രാജ്യത്തെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു എംപിയുടെ പോസ്റ്റ്.

20 Oct 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

0 വികസനം, 0 സാമ്പത്തിക വളര്‍ച്ച, 7 വര്‍ഷത്തെ സാമ്പത്തിക പിടിപ്പുകേട്; മോദിയെ ബോണ്ടാക്കി ഡെറിക് ഒബ്രിയാന്‍
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിംസ് ബോണ്ടായി ചിത്രീകരിച്ചു കൊണ്ടുളള പോസ്റ്റര്‍ പങ്കുവെച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. ഹോളിവുഡ് കഥാപാത്രമായ ജയിംസ് ബോണ്ടിന്റെ വിഖ്യാത ചിത്രമായ 007 എന്ന് രേഖപ്പെടുത്തിയ പോസ്റ്ററില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ഡെറിക് ഒബ്രിയാന്റെ പരിഹാസം. രാജ്യത്തെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു എംപിയുടെ പോസ്റ്റ്.

എംപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോദിയെ വിമര്‍ശിച്ച് കൊണ്ടുളള പോസ്റ്റര്‍ പുറത്തുവിട്ടത്. 'ദേ കോള്‍ മി 007' എന്നാണ് പോസ്റ്ററിലെ കുറിപ്പ്. 0 വികസനം, 0 സാമ്പത്തിക വളര്‍ച്ച, ഏഴ് വര്‍ഷത്തെ സാമ്പത്തിക പിടിപ്പുകേട് എന്നിങ്ങനെയാണ് 007 എന്ന സംഖ്യയെ അദ്ദേഹം വ്യാഖ്യാനിച്ചത്. ജിഎസ്ടിയും നോട്ടുനിരോധനവും ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ ജിഡിപി 2019-20ല്‍ 3.1 ശതമാനമായി കുറഞ്ഞിരുന്നു.

നേരത്തെ വിവിധ വിഷയങ്ങളില്‍ മോദിയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഡെറിക് ഒബ്രിയാന്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റില്‍ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് വെക്കാതെ ഓര്‍ഡിനന്‍സിലൂടെ പാസാക്കി എടുക്കുന്നതിനെതിരെ സാലഡ് ഉണ്ടാക്കുന്നത് പോലെ കേന്ദ്രം ബില്ലുകള്‍ പാസാക്കി എടുക്കുന്നുവെന്ന് ഡെറിക് ഒബ്രിയാന്‍ പരിഹസിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.



Next Story

Popular Stories