Top

സീറ്റ് നിഷേധിച്ചു; സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമം

16 Jan 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സീറ്റ് നിഷേധിച്ചു; സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമം
X

സീറ്റ് നിഷേധിച്ചു; സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമംഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. യുപി തെരഞ്ഞെടുപ്പില്‍ സമാജി വാദി പാര്‍ട്ടി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ജനുവരി 13ന് പുറത്തിറക്കിയതിന് പിന്നാലെ അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേതാവിന്റെ ആത്മഹത്യക്ക് ശ്രമിച്ചു. അലിഗഡിലെ സമാജ്‌വാദിയുടെ മുഖമായ ആദിത്യ താക്കൂറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു.

ലഖ്‌നോ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആത്മഹത്യ ശ്രമം. പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയ ആദിത്യ താക്കൂര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. പിന്നാലെ ആദിത്യ താക്കൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്നെ തടയരുതെന്നും ജിവനൊടുക്കുമെന്നും ആദിത്യ താക്കൂര്‍ ആവര്‍ത്തിച്ച് വിളിച്ച് പറയുന്ന വീഡിയോയ ആണ്് പുറത്ത് വന്നിട്ടുള്ളത്. തന്റെ സ്ഥാര്‍ത്ഥിത്വം തട്ടിയെടുത്ത് പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കി. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നിട്ട് പോലും പാര്‍ട്ടി മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആദിത്യ വിഡിയോയില്‍ ആരോപിക്കുന്നു. ഛരാ മണ്ഡലത്തില്‍ ആദിത്യ താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല.

29 പേരുള്‍പ്പെട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് എസ് പി പുറത്തിറക്കിയത്. ഇതില്‍ 10 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും 19 സീറ്റുകളില്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും ജനവിധി തേടും.

Next Story

Popular Stories