Top

രാഷ്ട്രീയ പ്രതിസന്ധിക്കിടയിലെ ഡല്‍ഹി സന്ദര്‍ശനം: അടിവസ്ത്രം വാങ്ങാന്‍ പോയതാണെന്ന് ബസന്ത് സോറന്‍

ബസന്ത് സോറന്റെ പ്രതികരണം വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബിജെപി

8 Sep 2022 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയ പ്രതിസന്ധിക്കിടയിലെ ഡല്‍ഹി സന്ദര്‍ശനം: അടിവസ്ത്രം വാങ്ങാന്‍ പോയതാണെന്ന് ബസന്ത് സോറന്‍
X

റാഞ്ചി: മണ്ഡലമായ ധുംകയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പരിഹസിച്ച് ബസന്ത് സോറന്‍. ഡല്‍ഹിയിലേക്ക് അടിവസ്ത്രം വാങ്ങാന്‍ പോയതായിരുന്നുവെന്ന പ്രതികരണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അടുത്തിടെയാണ് ബസന്ത് സോറന്റെ മണ്ഡലമായ ധൂംകയില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് കനത്ത പ്രതിഷേധമാണ് ധൂംകയില്‍ അരങ്ങേറിയത്. എന്നാല്‍ ഈ സമയത്ത് ഡല്‍ഹി സന്ദര്‍ശനത്തിലായിരുന്നു ധൂംക എംഎല്‍എയായ ബസന്ത് സോറന്‍. ഇത് ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍നിന്നും തിരിച്ചെത്തിയ ബസന്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സന്ദര്‍ശനത്തിന്റെ കാരണം ആരാഞ്ഞ മാധ്യമങ്ങളോട് തന്റെ, 'അടിവസ്ത്രങ്ങളെല്ലാം തീര്‍ന്നു പോയി. കുറച്ച് വാങ്ങിക്കാന്‍ വേണ്ടിയാണ് പോയതെന്നും ഡല്‍ഹിയില്‍ നിന്ന് അത് കൊണ്ടുവന്നു.' എന്നായിരുന്നു ചിരിച്ചുകൊണ്ടുളള അദ്ദേഹത്തിന്റെ മറുപടി.

ബസന്ത് സോറന്റെ പ്രതികരണം വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബിജെപി. പ്രതിപക്ഷ പാര്‍ട്ടികളും സോറന്റെ പ്രതികരണം ഏറ്റെടുത്തിട്ടുണ്ട്.

STORY HIGHLIGHTS: Delhi visit amid political crisis: Basant Soren says he went to buy underwear

Next Story