Top

സൽമാനും പിതാവിനുമെതിരെയുള്ള വധ ഭീഷണി; ലോറൻസ് ബിഷ്‌ണോയിക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ്

വധ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാനും പിതാവിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

7 Jun 2022 9:50 AM GMT
ഫിൽമി റിപ്പോർട്ടർ

സൽമാനും പിതാവിനുമെതിരെയുള്ള വധ ഭീഷണി; ലോറൻസ് ബിഷ്‌ണോയിക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ്
X

സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധ ഭീഷണി ലഭിച്ച സംഭവത്തിൽ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി പങ്കില്ലെന്ന് ഡൽഹി പൊലീസ്. ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് ഇക്കാര്യം അറിയിച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

2018ൽ സൽമാൻ ഖാനെതിരെ ഇയാൾ വധ ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്‌ണോയി പറഞ്ഞിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ജയിലിൽ കഴിയുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സൽമാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തില്‍ പറയുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്

വധ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാനും പിതാവിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇരുവരുടെയും മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഗായകൻ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ച സംഭവത്തിലും ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യുന്നുണ്ട്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് വെടിയേറ്റത്.

story highlights:delhi police says that lawrence bishnoi denies the involvement in salman khan's death threat

Next Story