Top

'ഇഷ്‌ടപ്പെ‌ട്ടില്ലെങ്കിൽ വായിക്കേണ്ട'; സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ലെന്ന് കോടതി

25 Nov 2021 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഷ്‌ടപ്പെ‌ട്ടില്ലെങ്കിൽ വായിക്കേണ്ട; സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ലെന്ന് കോടതി
X

കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അടുത്തിടെ പുറത്തിറക്കിയ പുസ്തകം നിരോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോ‌ടതി. പുസ്തകം ഇഷ്ടപെ‌ടാത്തതിന്റെ പേരിൽ നിരോധിക്കാനാവില്ലെന്ന് കോ‌ടതി വ്യക്തമാക്കി. സൺറൈസ് ഓവർ അയോധ്യ: നാഷൺഹുഡ് ഇൻ ഔർ ടൈംസ്. എന്ന പുസ്തകത്തിനെതിരെയുള്ള ഹർജിയാണ് കോ‌ടതി തള്ളിയത്. പുസ്തകത്തിൽ ജിഹാദി തീവ്രവാദ സംഘടനകളെ പോലെയാണ് ഹിന്ദുത്വ സംഘടനകളും എന്ന പരാമർശമാണ് വിവാദത്തിന് കാരണമായത്.

അഭിഭാഷകനായ വിനീത് ജിന്താൽ ആണ് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് യശ്വന്ത് വർമ ഹർജിക്കാരനോട് ചില ചോദ്യങ്ങളും ചോദിച്ചു.

'പുസ്തകം നിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ ആളുകളോ‌ട് അത് വാങ്ങരുതെന്ന് പറഞ്ഞാൽ പോരെ. ആളുകളുടെ വികാരം വ്രണപ്പെടുന്നതിന് എന്ത് ചെയ്യാൻ പറ്റും. ആരും അവരോട് പുസ്തകം വാങ്ങി വായിക്കാൻ ആവശ്യപ്പെടുന്നില്ലല്ലോ,' എന്ന് ജസ്റ്റിസ് യശ്വന്ത് സിൻഹ ചോദിച്ചു. പുസ്തകം മതസൗഹാർദം തകർക്കുമെന്ന പരാതിക്കാരന്റെ വാദത്തിനും കോ‌ടതി മറുപ‌ടി നൽകി. മതസൗഹാർദം തകരുമെന്നതൊക്കെ വെറും ഭയപ്പെടുത്തലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അയോധ്യയെക്കുറിച്ചുളള 'സണ്‍റൈസ് ഓവര്‍ നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്' എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 'സനാതന ധര്‍മ്മവും ഹിന്ദുമതത്തെക്കുറിച്ച് അവബോധമുളള സന്ന്യാസിമാരും ഹിന്ദുത്വത്തെ തളളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബോക്കൊഹറം തുടങ്ങിയ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരണയാണ് ഹിന്ദുത്വം' എന്നാണ് ഖുര്‍ഷിദ് ബുക്കില്‍ പറഞ്ഞത്.


Next Story

Popular Stories