Top

'പകവീട്ടല്‍ പോലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നു'; ശിക്ഷ വിധിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി

പ്രതിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി.

21 May 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പകവീട്ടല്‍ പോലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നു; ശിക്ഷ വിധിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
X

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി. പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണമെന്നും കുറ്റവാളിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി.

പ്രതിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കണമെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഈ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ വധശിക്ഷാ നടപടിയിലേക്ക് പോകാവൂവെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പകവീട്ടല്‍ പോലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നുവെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി.

2015ല്‍ രാജസ്ഥാനില്‍ നടന്ന ഒരു കൊലക്കേസിന്റെ അന്തിമവാദത്തിനിടയിലാണ് കോടതിയുടെ നിര്‍ണായകനിര്‍ദേശങ്ങള്‍.

Next Story