Top

കേന്ദ്ര സര്‍ക്കാര്‍ ജീവക്കാരുടെ ക്ഷാമബത്ത, പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ തീരുമാനം; വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ

30 March 2022 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവക്കാരുടെ ക്ഷാമബത്ത, പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ തീരുമാനം; വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ തീരുമാനം. മൂന്ന് ശതമാനം വര്‍ധനവ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനത്തില്‍ നിന്ന് 34 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. വര്‍ധനവ് വെള്ളിയാഴ്ച നിലവില്‍ വരും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ തീരുമാനം. തീരുമാനത്തിന്റെ ഗുണം 47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ലഭിക്കും.

9544.50 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് പുതിയ തീരുമാനമുണ്ടാക്കും. 2020 ജനുവരി മുതല്‍ 2021 ജൂണ്‍ 30 വരെ ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. കൊവിഡ് മഹാമാരിക്കാലത്തെ 18 മാസങ്ങളില്‍ ക്ഷാമബത്ത നിരക്ക് 17 ശതമാനം മാത്രമാണ് കണക്കാക്കിയിരുന്നത്.

Story Highlights: Dearness allowance for central government employees and pensioners hiked by 3 percent

Next Story