Top

രാജിക്ക് പിന്നാലെ കവിത കൃഷ്ണന് നേരെ സൈബര്‍ ആക്രമണം; അപലപിച്ച് സിപിഐ(എംഎല്‍) ലിബറേഷന്‍

2 Sep 2022 4:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജിക്ക് പിന്നാലെ കവിത കൃഷ്ണന് നേരെ സൈബര്‍ ആക്രമണം; അപലപിച്ച് സിപിഐ(എംഎല്‍) ലിബറേഷന്‍
X

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗത്വം നിന്ന് രാജിവെച്ച കവിത കൃഷ്ണന് നേരെയുള്ള സൈബര്‍ ആക്രമണത്തെ അപലപിച്ച് സിപിഐ (എംഎല്‍) ലിബറേഷന്‍. പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കവിതയ്ക്ക് നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

'കവിത കൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചതിന് ശേഷം അവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം അപലപനീയമാണ്. വലത് സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള ഇത്തരം സ്ത്രീ വിരുദ്ധമായ പെരുമാറ്റം പുതിയതല്ല. എന്നാല്‍ ഇടത് വൃത്തങ്ങളുമായി ബന്ധപ്പെട്ടവരോടുള്ള ഇത്തരം പെരുമാറ്റം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' സിപിഐ(എംഎല്‍) പറഞ്ഞു.

പാര്‍ലമെന്ററി ഭരണകൂടത്തേക്കാള്‍ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന കവിത കൃഷ്ണന്റെ ട്വീറ്റ് വിവാദമായിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പ്രതികരണം. ഇതിന് പിന്നാലെ അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നതായി കവിത കൃഷ്ണ ഫേസ്ബുക്കിലൂടെ വ്യാഴാഴ്ച അറിയിച്ചു.

STORY HIGHLIGHTS: CPI(ML) Liberation condemns cyber attack on Kavita Krishnan

Next Story