Top

ബീഹാറില്‍ മന്ത്രിസഭയിലേക്കില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍; സിപിഐഎമ്മിനും അതേ നിലപാട്

10 Aug 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബീഹാറില്‍ മന്ത്രിസഭയിലേക്കില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍; സിപിഐഎമ്മിനും അതേ നിലപാട്
X

പാറ്റ്‌ന: എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും.

മഹാസഖ്യത്തിലെ ഓരോ കക്ഷികള്‍ക്കും എത്ര മന്ത്രി സ്ഥാനങ്ങള്‍ ഉണ്ടാവും എന്ന ചോദ്യം ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

മഹാസഖ്യത്തിലുള്ള സിപിഐഎംഎല്‍ ലിബറേഷന്‍ മന്ത്രിസഭയുടെ ഭാഗമാവില്ല. സിപിഐഎംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങള്‍ മന്ത്രിസഭയുടെ ഭാഗമാവില്ല. പുറത്ത് നിന്ന് ഞങ്ങള്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോവും', ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. 12 എംഎല്‍എമാരാണ് ലിബറേഷന് സംസ്ഥാനത്തുള്ളത്.

മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കാനാണ് സിപിഐഎം തീരുമാനവും. രണ്ട് എംഎല്‍എമാരാണ് സിപിഐഎമ്മിന് സംസ്ഥാനത്തുള്ളത്. സിപിഐയ്ക്കും സമാനനിലപാടാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

STORY HIGHLIGHTS: CPIML Liberation and CPIM will not take part in cabinet in Bihar

Next Story