Top

ഡൽഹിയിൽ ഫാം ഹൗസ് നടത്തുന്നയാളെ ​ഗോ രക്ഷകർ തല്ലിക്കൊന്നു; രണ്ടു പേർക്ക് പരുക്ക്

പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

12 April 2022 8:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹിയിൽ ഫാം ഹൗസ് നടത്തുന്നയാളെ ​ഗോ രക്ഷകർ തല്ലിക്കൊന്നു; രണ്ടു പേർക്ക് പരുക്ക്
X

ഡ​ൽ​ഹി: ദ്വാരകചൗളയിൽ ഫാം ഹൗസ് നടത്തിയിരുന്നയാളെ ഒരുകൂട്ടം ​ഗോ രക്ഷകർ ചേർന്ന് തല്ലിക്കൊന്നു. രാജാറാം (40)നെയാണ് ​ഗോ രക്ഷകർ തല്ലിക്കൊന്നത്. ഫാം ഹൗസിൽ പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അക്രമത്തിൽ രണ്ടു പേർക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു.

പശുവിനെ കശാപ്പ് ചെയ്യുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ആക്രമികൾ അവിടെ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമത്തിൽ ​ഗുരുതരമായി പരുക്കേറ്റ രാജറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

STORY HIGHLIGHTS: cow vigilantes killed a caretaker in a Delhi farmhouse and two people were injured

Next Story