Top

വിദഗ്ധ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ അഞ്ചിനും 15നും ഇടയിലുള്ളവര്‍ക്ക് വാക്‌സീനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ശാസ്ത്രഞ്ജരുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുമെന്നും മാണ്ഡവ്യ അറിയിച്ചു

12 Feb 2022 4:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദഗ്ധ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ അഞ്ചിനും 15നും ഇടയിലുള്ളവര്‍ക്ക് വാക്‌സീനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

വിദഗ്ധരുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ അഞ്ചു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ തന്റെ മുന്നിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'എപ്പോഴാണ് വാക്‌സീന്‍ നല്‍കേണ്ടതെന്നും ഏത് പ്രായത്തിലുള്ളവര്‍ക്കാണ് നല്‍കേണ്ടതെന്നും തീരുമാനിക്കുന്നത് ശാസ്ത്രഞ്ജരുടെ നിര്‍ദ്ദേശപ്രകാരമാണ്. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കണം എന്ന് നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സീന്‍ ലഭ്യമാക്കി തുടങ്ങി'. അഞ്ച് മുതല്‍ 15 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ നിര്‍ദ്ദേശം കിട്ടിയാല്‍ അപ്പോള്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്‌സീനേഷന്‍ ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്ത് വാക്‌സീനേഷന്‍ ഒരു വിഷയമല്ല. ആവശ്യമുള്ള അളവില്‍ വാക്‌സീന്‍ ഇപ്പോള്‍ ലഭ്യമാണ്'. ശാസ്ത്രഞ്ജരുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുമെന്നും മാണ്ഡവ്യ കൂട്ടി ചേര്‍ത്തു.

Next Story