Top

പാര്‍ലമെന്റില്‍ 402 ജീവനക്കാര്‍ക്ക് കൊവിഡ്; ജാഗ്രതാ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ലോക്‌സഭയിലെ 200ഉം രാജ്യസഭയിലെ 133 അനുബന്ധത്തൊഴിലാളിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചെതെന്നാണ് വിവരം.

9 Jan 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്റില്‍ 402 ജീവനക്കാര്‍ക്ക് കൊവിഡ്; ജാഗ്രതാ നിര്‍ദേശം നല്‍കി സര്‍ക്കാര്‍
X

പാര്‍ലമെന്റിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിലെ ആകെ 1409 ജീവനക്കാരില്‍ 402 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.

ലോക്‌സഭയിലെ 200ഉം രാജ്യസഭയിലെ 133 അനുബന്ധത്തൊഴിലാളിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചെതെന്നാണ് വിവരം.കൊവിഡ് ബാധിച്ച ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി നാലുമുതല്‍ കഴിഞ്ഞ ദിവസം വരെയുളള രോഗികളുടെ കണക്കുകളാണ് പുറത്തുവന്നത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാരുടെ സാംമ്പിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയണ്. ബാക്കിയുളള ജീവനക്കാരോട് കൊവിഡ് മുന്‍കരുതെലെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പാര്‍ലമെന്റിന് പുറത്തുളള ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ 50 ശതമാനംസ്റ്റാഫുകള്‍ മാത്രമോ ജോലി ചെയ്യാവൂയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടിരുന്നു. ബയോ മെട്രിക് പഞ്ചിങ്ങില്‍ ഇളവ് നല്‍കിയിരുന്നു.

Next Story