Top

രണ്ടര ലക്ഷം കടന്ന് കൊവിഡ് പ്രതിദിന കേസുകള്‍; മരണസംഖ്യ 200ന് മുകളില്‍

ഡല്‍ഹിയില്‍ 28,867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 31 മരണവും റിപ്പോര്‍ട്ട് ചെയ്തു.

14 Jan 2022 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടര ലക്ഷം കടന്ന് കൊവിഡ് പ്രതിദിന കേസുകള്‍; മരണസംഖ്യ 200ന് മുകളില്‍
X

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. 2.64 ലക്ഷം ആളുകള്‍ക്ക് രോഗബാധയുണ്ടെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. മരണസംഖ്യ 200ന് മുകളില്‍ കടന്നു. കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 13.11 ആയി ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കയിലാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനവും നിലനില്‍ക്കുന്നുണ്ട്.ഇന്നലെ ഡല്‍ഹിയില്‍ 28,867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 31 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,000 പേര്‍ വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ 16.46 ലക്ഷം കൊവിഡ് കേസുകളും 25,000 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുതിച്ചുതന്നെയാണ്.

ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കുമെന്നുളള സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം, ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ഇന്നലെ ചേര്‍ന്ന മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറുപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വൈറസിനെ തുരത്താനുളള പ്രധാന ആയുധം വാക്‌സിനാണെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

അതേസമയം 24 മണിക്കൂറില്‍ 84,825 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം പകുതിയില്‍ കുറവാണ്. ,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Next Story