വീടിനുള്ളില്‍ ദമ്പതികളും വീട്ടുജോലിക്കാരിയും മരിച്ച നിലയില്‍; രണ്ട് വയസുള്ള മകള്‍ സുരിക്ഷിത, അന്വേഷണം
ഇന്ന് രാവിലെ ഡല്‍ഹിയിലെ അശോക് വിഹാറിലെ വീട്ടിലാണ് സമീര്‍ അഹൂജ, ഭാര്യ ശാലു, വീട്ടുജോലിക്കാരിയായ സ്വപ്ന എന്നിവരെ കൊലപ്പെട്ട രീതിയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു
1 Nov 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറിലെ വീട്ടില്‍ ദമ്പതികളെയും വീട്ടുജോലിക്കാരി എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ രണ്ട് വയസ്സുള്ള മകള്‍ സുരക്ഷിതായാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഡല്‍ഹിയിലെ അശോക് വിഹാറിലെ വീട്ടിലാണ് സമീര്‍ അഹൂജ, ഭാര്യ ശാലു, വീട്ടുജോലിക്കാരിയായ സ്വപ്ന എന്നിവരെ കൊലപ്പെട്ട രീതിയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെയാണ് സ്വപ്ന ജോലിക്കായി ദമ്പതികളുടെ വീട്ടിലെത്തിയത്. അതുകൊണ്ട് അതിനു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ അഞ്ച് പേര് വീട്ടില്‍ എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ ബൈക്കിലായിരുന്നു ഇവര്‍ വന്നത്. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Couple Murdered At Delhi Home Child Found Safe
- TAGS:
- Police
- Investigation
- Attack
- Delhi