എസി പൊട്ടിത്തെറിച്ച് അപടകം; ദമ്പതികള്‍ വെന്തുമരിച്ചു
10 Oct 2021 1:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുറിക്കുള്ളിലെ എസി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്താവും വെന്തു മരിച്ചു. മധുര ആനയൂരിലാണ് സംഭവം. എസ്വിഎസ് നഗറിലെ ശക്തിക്കണ്ണന്(43) ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.
എസി തകരാര്‍ മൂലം മുറിക്കുള്ളില്‍ പുകനിറയുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ കഴിയുന്നതിന് മുമ്പ് തന്നെ തന്നെ എസി പൊട്ടിതെറിച്ചു. തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഇരുവരും മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ശുഭ, ശക്തികണ്ണന്‍ മക്കള്‍ കാര്ത്തികേയന്, കാവ്യ എല്ലാവരും കൂടി ഒരുമിച്ചാണ് കിടന്നിരുന്നത്. എന്നാല്‍ മഴ പെയ്തപ്പോള്‍ തണുപ്പുണ്ടെന്ന്പറഞ്ഞ് മക്കള്‍ ഇരുവരും മറ്റൊരു മുറിയിലേക്ക് മാറികിടക്കുകയായിരുന്നു. പിന്നീട് ഒന്നാം നിലയില്‍ തീപടര്‍ന്നത് കണ്ട കുട്ടികള്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.