Top

ലഖിംപ്പൂര്‍ഖേരി കൂട്ടക്കൊലയിൽ ഗൂഢാലോചന; ആശിഷ് മിശ്രയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് അന്വേഷണ റിപ്പോർട്ട്

ആശിഷ് മിശ്രയുള്‍പ്പടെയുള്ളവര്‍ക്കതിരെ കൊലപാതകം, ഗൂഢാലോചന ഉള്‍പ്പടെ മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

14 Dec 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപ്പൂര്‍ഖേരി കൂട്ടക്കൊലയിൽ ഗൂഢാലോചന; ആശിഷ് മിശ്രയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് അന്വേഷണ റിപ്പോർട്ട്
X

ലഖിംപ്പൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍. കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായ കേസില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതിനാല്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ലഖിംപ്പൂര്‍ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാലുകര്‍ഷകരുള്‍പ്പടെ എട്ടുപേര്‍ കൊലചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കൂടുതല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ മുഖ്യപ്രതി ആശിഷ് മിശ്രയുള്‍പ്പടെയുള്ളവര്‍ക്കതിരെ കൊലപാതകം, ഗൂഢാലോചന ഉള്‍പ്പടെ മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലഖിംപ്പൂരില്‍ എട്ടുപേര്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യം മുഴുവന്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം കടുത്തതോടെയാണ് സംഭവം നടന്ന് ദിവങ്ങള്‍ക്കുശേഷം ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Next Story