Top

ഹിന്ദുത്വയെ മറികടക്കണം; 'സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം' കോണ്‍ഗ്രസ് നീക്കങ്ങളിങ്ങനെ

കോൺഗ്രസ് ജനിച്ചത് ജനങ്ങളിൽ നിന്നാണ്, ജനങ്ങൾക്ക് വേണ്ടി പോരാടുക എന്നത് ഞങ്ങളുടെ ഡിഎൻഎയിൽ പറഞ്ഞതാണ്.

25 Jun 2022 5:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദുത്വയെ മറികടക്കണം; സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം കോണ്‍ഗ്രസ് നീക്കങ്ങളിങ്ങനെ
X

ന്യൂദൽഹി: ബിജെപിയുടെ നവഹിന്ദുത്വയെ തകർക്കാൻ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോൺ​ഗ്രസ്. ​ഗ്യാൻവാപി തർക്കത്തിന്റേയും മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ കോൺഗ്രസ് ജാഗ്രതയിലാണ്. സാമൂഹികവും സാമ്പത്തികവുമായ അജണ്ടയിലൂടെ 'ഹിന്ദുത്വയെ' മറികടക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.

ബിജെപിയുമായുള്ള പ്രത്യയ ശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ. ജനങ്ങളുടെ ആവശ്യത്തിനായി പോരാടുക എന്നതാണ് ചിന്തൻ ശിവിറിൽ പ്രധാനമായും ഉയർന്നുവന്ന അഭിപ്രായം. ജൂൺ 27ന് അ​ഗ്നിപഥ് പദ്ധതിക്കെതിരെ കോൺ​ഗ്രസ് രാജ്യവ്യാപകമായി സത്യാ​ഗ്രഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

'ഈ വിഷയം കോടതിയുടെ പരിധിയിലാണ്, രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച കേസ് 1991 ലെ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീർപ്പാക്കിയത്, അതിനാൽ നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 1947 ആഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്നത് പോലെ തന്നെ ആ ആരാധനാലയം തുടരും.' എന്ന് ഗ്യാൻവാപി വിഷയത്തിൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞിരുന്നു. ഗ്യാൻവാപി വിഷയത്തെ രാഷ്ട്രീയ നീക്കമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, രൂപയുടെ മൂല്യ തകർച്ച എന്നിവ ജനം ചർച്ച ചെയ്യാതിരിക്കാനുളള ബിജെപിയുടെ "വഴിതിരിച്ചുവിടൽ" തന്ത്രമാണിതെന്നും കോൺ​ഗ്രസ് വിമർശിച്ചിരുന്നു.

പ്രവാചകനെതിരേയുള്ള അപകീർത്തി നുപുർ ശർമയുടെ പരാമർശത്തിൽ ബിജെപിയെ ലക്ഷ്യമിട്ട് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇത് വിവാദത്തിനെതിരെ പ്രസ്താവനയിറക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. 'നുപുർ ശർമ്മയും നവീനും ഇസ്ലാമോഫോബിയയുടെ യഥാർത്ഥ സ്രഷ്ടാക്കളല്ല, അവർ രാജാവിനേക്കാൾ വിശ്വസ്തരായിരിക്കാൻ ശ്രമിച്ചു.' എന്നാണ് നുപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനും എതിരായ ബിജെപി നടപടിയെക്കുറിച്ച് മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം അന്ന് പറഞ്ഞത്.

'അഗ്നിപഥ് പദ്ധതിക്കെതിരായ ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. തിങ്കളാഴ്ച സമാധാനപരമായ സത്യാഗ്രഹം നടത്തും.' പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന യൂണിറ്റുകൾക്കും അയച്ച കത്തിൽ പറയുന്നു. കോൺഗ്രസ് ഇപ്പോൾ പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയാണെന്നതാണ് അത് ചൂണ്ടികാട്ടുന്നത്.

'കോൺഗ്രസ് 'ഭാരത് ജോഡോ'യെക്കുറിച്ച് സംസാരിക്കുന്നു, അതേസമയം ബിജെപി രാഹുൽ ടോഡോയുടെ കാഴ്ചപ്പാടിലാണ്.' എന്ന് കോൺഗ്രസിന്റെ പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി ജയറാം രമേഷ് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മെയ് മാസത്തിൽ കോൺഗ്രസ് ബഹുജന സമ്പർക്ക പരിപാടിയായ 'ഭാരത് ജോഡോ' പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലുളള കാൽനട ജാഥ ഒക്ടോബർ 2 ന് ആരംഭിക്കും.

'ഈ വർഷം ഗാന്ധി ജയന്തി മുതൽ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്ര ഞങ്ങൾ ആരംഭിക്കും. എല്ലാവരും അതിൽ പങ്കെടുക്കും. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായി, സമ്മർദ്ദത്തിലായിരിക്കുന്ന സാമൂഹിക സൗഹാർദ്ദത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ യാത്ര,' എന്ന് പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചും പ്രത്യേകിച്ച് ജാതി സെൻസസിനെക്കുറിച്ചും കോൺഗ്രസ് പ്രമേയം പരാമർശിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗിനെ ഇത് ബാധിച്ചേക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 'കോൺഗ്രസ് ജനിച്ചത് ജനങ്ങളിൽ നിന്നാണ്, ജനങ്ങൾക്ക് വേണ്ടി പോരാടുക എന്നത് ഞങ്ങളുടെ ഡിഎൻഎയിൽ പറഞ്ഞതാണ്.' എന്നാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

STORY HIGHLIGHTS: Congress Trying to Counter Hindutva with Focus on Economic Issues

Next Story