Top

കാവി നിക്കര്‍ കത്തിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ്; 'ഭാരത് ജോഡോ യാത്ര ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും'

ഭാരത് ജോഡോ യാത്രയിലൂടെ ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ്

12 Sep 2022 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാവി നിക്കര്‍ കത്തിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്ര ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലൂടെ ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. പടിപടിയായി തങ്ങളുടെ ലക്ഷ്യത്തിലെത്തുമെന്നും ആര്‍എസ്എസ് യൂണിഫോമായി കാവി നിക്കര്‍ കത്തുന്ന ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'142 ദിവസം കൂടിയുണ്ട്, വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും രാജ്യത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും. പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തും', പോസ്റ്റില്‍ പറയുന്നു.



കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. വൈകിട്ട് പട്ടത്തു നിന്നും ആരംഭിച്ച് കഴക്കൂട്ടത്ത് യാത്ര അവസാനിക്കും. സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Story Highlights: Congress Says Bharat Jodo Yatra will free the country from RSS

Next Story