സോണിയ ഗാന്ധിയുടെ ആരോഗ്യനില വഷളായി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
12 Jun 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്.
ദിവസങ്ങൾക്ക് മുൻപ് നാഷ്ണൽ ഹെറാൾസ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് നോട്ടീസയച്ചിരുന്നു. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. പിന്നീട് ഈ മാസം 23ന് മൊഴിയെടുക്കാൻ ഹാജരായാൽ മതിയെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. 2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്.
നാഷണൽ ഹെറാൾഡ് കേസിൽ നേരത്തെ ഇരുവർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ബി ജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലായിരുന്നു നടപടി. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമി ഹർജി നൽകിയത്.
STORY HIGHLIGHTS: CONGRESS PRESIDENT SONIA GANDHI HOSPITALISED
- TAGS:
- Sonia Gandhi
- INC