Top

ഗെഹ്‌ലോട്ടിനെ ഗുജറാത്തിലേക്ക്, ഭാഗെലിനെ ഹിമാചലിലേക്ക്; മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പ് മേല്‍നോട്ടം ഏല്‍പ്പിച്ച് കോണ്‍ഗ്രസ്

13 July 2022 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗെഹ്‌ലോട്ടിനെ ഗുജറാത്തിലേക്ക്, ഭാഗെലിനെ ഹിമാചലിലേക്ക്; മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പ് മേല്‍നോട്ടം ഏല്‍പ്പിച്ച് കോണ്‍ഗ്രസ്
X

ന്യൂദല്‍ഹി: ആകെയുള്ള രണ്ട് മുഖ്യമന്ത്രിമാരെയും വരാനിരിക്കുന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചുമതലയേല്‍പ്പിച്ച് കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ഗുജറാത്തിന്റെയും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിന് ഹിമാചല്‍പ്രദേശിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.

മുതിര്‍ന്ന നിരീക്ഷകരുടെ ചുമതലയാണ് ഇരുനേതാക്കള്‍ക്കം നല്‍കിയിരിക്കുന്നത്. ടിഎസ് സിങ് ദിയോ, മിലിന്ദ് ദിയോറ എന്നിവരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരായും സച്ചിന്‍ പൈലറ്റ്, പര്‍താപ് സിങ് ബജ്‌വ എന്നിവരെ ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് നിരീക്ഷകരായും നിയമിച്ചു.

രണ്ട് സംസ്ഥാനങ്ങളിലും ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുമാണ് അധികാരത്തിലെത്തിയത്.

Story Highlights: Congress on Tuesday appointed Rajasthan chief minister Ashok Gehlot and his Chhattisgarh counterpart Bhupesh Baghel as senior observers for the upcoming assembly elections in Gujarat and Himachal Pradesh

Next Story