Top

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥനെയും ട്രക്ക് ഡ്രൈവറെയും മർദ്ദിച്ചു; കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

മർദ്ദനമേറ്റ ഇരുവരും നൽകിയ പരാതിയിലാണ് നടപടി

16 April 2022 2:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥനെയും ട്രക്ക് ഡ്രൈവറെയും മർദ്ദിച്ചു; കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്
X

റായ്ഗഡ്: ഛത്തീസ്ഗഢിലെ റായ്ഗഡിൽ പൊലീസ് ഉദ്യോഗസ്ഥനെയും ട്രക്ക് ഡ്രെെവറെയും മർദ്ദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ മകനെതിരെ കേസ്. കോൺഗ്രസ് എംഎൽഎ പ്രകാശ് നായ്ക്കിന്റെ മകൻ റിതിക് നായ്ക്കിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊട്രാറോഡ് പൊലീസ് സ്റ്റേഷനിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ ഇരുവരും നൽകിയ പരാതിയിലാണ് നടപടി.

ശനിയാഴ്ച കൊട്രാറോഡ് ബൈപാസിൽ വച്ച് മുലായം യാദവ് എന്ന ട്രക്ക് ഡ്രൈവറും റിതിക്കും തമ്മിൽ തർക്കം ഉണ്ടായി. റിതിക്കിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി പോലീസ് സ്റ്റേഷനിലെത്തിയ യാദവിനെ പിന്തുടർന്നു റിതിക്കും കൂട്ടാളികളും സ്റ്റേഷനിലെത്തി. പിന്നീട് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തടയാൻ ശ്രമിച്ച കോൺസ്റ്റബിളിനെയും യാദവിനെയും റിതിക്കും സഹായികളും അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

റിതിക് നായ്ക്കിനെതിരെ ഐപിസി സെക്ഷൻ 186, 294, 332, 34 , 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Story highlights: congress mla Prakash nayakas son booked for assaulting cop and truck driver

Next Story