കോൺഗ്രസ് എംഎൽഎ മനോജ് സിംഗ് മാണ്ഡവി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മനോജ് സിംഗ് മാണ്ഡവിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു
16 Oct 2022 7:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഛത്തീസ്ഗഡ്: കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിംഗ് മാണ്ഡവി(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ധംതാരിയിലുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സുശീൽ ആനന്ദ് ശുക്ല അറിയിച്ചു.
മനോജ് സിംഗ് മാണ്ഡവിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. കാൺകെർ ജില്ലയിലെ ഭാനുപ്രതാപ്പുർ മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് മനോജ് സിംഗ് മാണ്ഡവി.
മനോജ് സിംഗ് മാണ്ഡവി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. ബസ്തർ മേഖലയിൽ നിന്നുളള ആദിവാസി നേതാവ് കൂടിയായിരുന്നു മാണ്ഡവി. 2000-2003 കാലയളവിൽ അജിത് ജോഗി സർക്കാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായിരുന്നു മാണ്ഡവി. മനോജ് സിംഗ് മാണ്ഡവിയുടെ അന്ത്യകർമ്മങ്ങൾ കാങ്കറിലെ നതിയ നവഗാവിൽ നടക്കും.
STORY HIGHLIGHTS: Congress MLA Manoj Singh Mandavi passed away due to heart attack