Top

'കോണ്‍ഗ്രസ് തീര്‍ന്നു'; ബിജെപിയുടെ മുഖ്യ എതിരാളി എഎപിയെന്ന് കെജ്‌രിവാള്‍

13 Sep 2022 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് തീര്‍ന്നു; ബിജെപിയുടെ മുഖ്യ എതിരാളി എഎപിയെന്ന് കെജ്‌രിവാള്‍
X

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിര്‍ത്തണമെന്നും ഗുജറാത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളത്തിന് പോലും പണമില്ലാത്ത സമയത്ത് പഞ്ചാബ് സര്‍ക്കാര്‍ ഗുജറാത്തില്‍ എഎപിയുടെ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് 'കോണ്‍ഗ്രസിന്റെ തീര്‍ന്നു, അവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തുക. ആളുകള്‍ക്ക് ഇക്കാര്യം വ്യക്തമാണ്, അവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല', എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

ഭരണകക്ഷിയായ ബിജെപി സോണിയാ ഗാന്ധിയെ പിന്‍വാതിലിലൂടെ പ്രധാനമന്ത്രിയാക്കായാണ് ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയാണ് ബിജെപിയുടെ മുഖ്യ എതിരാളിയെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്ത് പാഴാക്കരുതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Story Highlight: 'Congress is over'; Kejriwal says that AAP is the main opponent of BJP

Next Story