Top

ചിന്തന്‍ ശിബിര്‍: പ്രധാന ആവശ്യം നടപ്പായേക്കും; പ്രതീക്ഷയില്‍ വിമത നേതാക്കള്‍

പാർട്ടിയെ നയിക്കാൻ സ്ഥിരതയുള്ള മുഴുവൻസമയ അധ്യക്ഷൻ വേണമെന്ന് രാഷ്ട്രീകാര്യ അന്തിമ പ്രമേയം നിർദേശിക്കുന്നു

14 May 2022 7:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിന്തന്‍ ശിബിര്‍: പ്രധാന ആവശ്യം നടപ്പായേക്കും; പ്രതീക്ഷയില്‍ വിമത നേതാക്കള്‍
X

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി ബോർഡ് രൂപീകരിക്കണമെന്ന പാർട്ടിയിലെ വിമതരുടെ ആവശ്യം അംഗീകരിച്ചു. ഉദയ്പുരിലെ കോൺഗ്രസ് ചിന്തൻ ശിബിരത്തിലാണ് പാർട്ടി നിർദേശം അംഗീകരിച്ചത്. പാർട്ടിയിൽ അന്തിമ തീരുമാനമെടുക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ അംഗീകാരം ഇനി നിർദേശത്തിന് ആവശ്യമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ മാറ്റിസ്ഥാപിക്കുവാനുള്ള പ്രധാന ആവശ്യമാണ് പാർട്ടി വിമതർ മുന്നോട്ടുവച്ചത്.

ചിന്തൻ ശിബിരത്തിനായി രൂപീകരിച്ച ആറു സമിതികൾ അന്തിമപ്രമേയങ്ങളിൽ നിർണായക നിർദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പാർട്ടിയെ നയിക്കാൻ സ്ഥിരതയുള്ള മുഴുവൻസമയ അധ്യക്ഷൻ വേണമെന്ന് രാഷ്ട്രീകാര്യ അന്തിമ പ്രമേയം നിർദേശിക്കുന്നു. ജനകീയ വിഷയങ്ങൾ ഉയർത്തി പദയാത്രകൾ നടത്തണം. പ്രാദേശിക പാർട്ടികളെ വോട്ടു ബാങ്കിലേക്കു കടക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സംഘടനയുടെ അന്തിമ പ്രമേയത്തിൽ പറയുന്നു.

പദവിയിലേക്കു തെരഞ്ഞെടുപ്പ് നടത്തണമോ, അംഗങ്ങൾ ചേർന്ന് രൂപീകരിക്കണമോ, അതോ പാർട്ടി അധ്യക്ഷൻ നാമനിർദേശം ചെയ്യണോ എന്നതിൽ തീരുമാനം എടുക്കുന്നത് കോൺഗ്രസിന്റെ ഉന്നതസമിതിയാണ്. അതേസമയം, കോൺഗ്രസ് പാർലമെന്ററി ബോർഡ് വേണമെന്ന നിർദേശം അംഗീകരിക്കാൻ അനുവദിക്കില്ലെന്ന് ഗാന്ധിപക്ഷം അറിയിച്ചു. പാർട്ടിയിൽ ഇത് സംബന്ധിച്ച് തർക്കമുണ്ടെന്നും അവർ വ്യക്തമാക്കി.

പാർലമെന്ററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും പദവികളിൽ 50% യുവാക്കൾ വേണമെന്നുമാണ് യുവജനകാര്യ പ്രമേയത്തിലെ നിർദേശം. മുഖ്യമന്ത്രി പദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സമിതിയിൽ സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സാമൂഹിക നീതി സമിതിയുടെ പ്രമേയം പാർട്ടി പദവികളിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു.

രാഹുൽ അധ്യക്ഷനാകണമെന്ന ആവശ്യം അജൻഡയിൽ ഇല്ലാതിരുന്നിട്ടും സമിതി ചർച്ചകളിൽ നേതാക്കൾ ഇത് ഉന്നയിച്ചിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതാണ് ആവശ്യം എന്നാൽ യോഗത്തിൽ അധ്യക്ഷ പദവി ചർച്ച ഉയരുന്നതിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. ബിജെപിയുമായി യോജിച്ചു പോകാത്ത വിവിധ പാർട്ടികളുമായി സംസ്ഥാനതലത്തിൽ സഖ്യമുണ്ടാക്കാൻ പാർട്ടി ആഗ്രഹിക്കുന്നു. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ പ്രാതിനിധ്യം സംഘടനയുടെ എല്ലാ തലങ്ങളിലും 50 ശതമാനമായി ഉയർത്താനും കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

STORY HIGHLIGHTS: Congress Dissenters' Key Demand Accepted At Party's Big Meet In Rajasthan

Next Story

Popular Stories