Top

ഗുലാം നബി ആസാദ് പോയിട്ടും കശ്മീരില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് വിജയം കണ്ടെത്തി കോണ്‍ഗ്രസ്; വിജയം ശ്രദ്ധിക്കാന്‍ ആസാദിനോട് ജയ്‌റാം രമേശ്

18 Sep 2022 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുലാം നബി ആസാദ് പോയിട്ടും കശ്മീരില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് വിജയം കണ്ടെത്തി കോണ്‍ഗ്രസ്; വിജയം ശ്രദ്ധിക്കാന്‍ ആസാദിനോട് ജയ്‌റാം രമേശ്
X

ജമ്മു: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയം. ലഡാക് ആട്ടോണോമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥി ദോര്‍ജയ് നംഗയാലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തഷി തുണ്ടുപ് പരാജയപ്പെടുത്തിയത്. 273 വോട്ടുകളുടെ വിജയമാണ് നേടിയത്.

സിറ്റിംഗ് കൗണ്‍സിലറായിരുന്ന സോനം ദോര്‍ജയേ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു.

തുണ്ടുപ് 861 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി 588 വോട്ടുകളും. 1995ലിലാണ് കൗണ്‍സില്‍ രൂപീകരിച്ചത്. ബിജെപിയാണ് നിലവില്‍ കൗണ്‍സില്‍ ഭരിക്കുന്നത്. ബിജെപിക്ക് 15 സീറ്റുകളും കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളുമാണുള്ളത്. രണ്ട് സ്വതന്ത്രരും. വിജയത്തോട് പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

'മോഡിക്കും ഷായ്ക്കും ആസാദിനും ഇതാ ഒരു ബ്രേക്കിംഗ് ന്യൂസ്. ലഡാക്ക് ഹില്‍ കൗണ്‍സിലിലെ തെമിസ്ഗാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയെ പരാജയപ്പെടുത്തിയിരിക്കുന്നു. ലഡാക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിക്ക് അഭിനന്ദനങ്ങള്‍', എന്നായിരുന്നു ജയ്‌റാം രമേശിന്റെ ട്വീറ്റ്.

Story Highlights: Congress candidate Tashi Tundup won the by-election for 22-Temisgam constituency

Next Story