Top

ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ 173 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാം

ഇന്ന് 285 യാത്രക്കാരുമായുമായെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

7 Jan 2022 3:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ 173 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാം
X

ഇറ്റലിയില്‍ നിന്ന് അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 285 യാത്രക്കാരുമായുമായെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

രോഗികളുടെ എണ്ണം ഇനിയുമുയരാന്‍ സാധ്യതയുണ്ട്. പരിശോധന തുടരുകയാണെന്നും അമൃത്സറിലെ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇറ്റലിയില്‍ നിന്ന് 179 യാത്രക്കാരുമായി പഞ്ചാബിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കൊവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,17,100 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗികളുടെ എണ്ണം എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പതിനായിരം കവിഞ്ഞത്. മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പത്ത് ദിവസത്തിനിടെ 35 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ആശങ്കയും വര്‍ധിക്കുകയാണ്.

ഇതുവരെ 3000 പേര്‍ക്കാണ് ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞത്. 26 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഒമിക്രോണ്‍ ബാധ സ്ഥീരീകരിച്ചത്. 50 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നത്. ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.52 കോടി പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

Popular Stories