Top

11 ബിജെപി മുഖ്യമന്ത്രിമാര്‍ കുടുംബസമേതം അയോധ്യയിലേക്ക്; പ്രാർത്ഥന

12-30 ഓടെ മുഖ്യമന്ത്രിമാരുംഅവിടെയെത്തി ചടങ്ങുകള്‍ നടത്തും

15 Dec 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

11 ബിജെപി മുഖ്യമന്ത്രിമാര്‍ കുടുംബസമേതം അയോധ്യയിലേക്ക്; പ്രാർത്ഥന
X

പ്രധാനമന്ത്രി മോദി കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കും. രാവിലെ 11-30 ഓടെയാണ് സംഘം അയോധ്യയില്‍ എത്തുക. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിഹാറില്‍ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരും അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് അയോധ്യ സന്ദര്‍ശനത്തിനെത്തുക.

12-30 ഓടെ മുഖ്യമന്ത്രിമാരുംഅവിടെയെത്തി ചടങ്ങുകള്‍ നടത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ സംഘം ഹനുമാന്‍ ഗര്‍ഹി മന്ദിറിലെത്തി രാമജന്മഭൂമി ക്ഷേത്രത്തിന്റെ നിര്‍മ്മാണ സ്ഥലത്തേക്ക് പോകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 50 അടി വീതിയുള്ള കാശി വിശ്വനാഥ ഇടനാഴി ക്ഷേത്രത്തെയും ഗംഗ നദിയെയും ബന്ധിപ്പിക്കുന്നതാണ്.

Next Story